ടിപ്പു ജയന്തി ആഘോഷവേദിയില്‍ മന്ത്രി അശ്ലീലവീഡിയോ കണ്ടതായി ആരോപണം
ബംഗളുരു: ഏറെ വിവാദത്തോടെ കര്‍ണാടക സര്‍ക്കാര്‍ ആഘോഷിച്ച ടിപ്പു ജയന്തിക്കിടെ വേദിയില്‍ വെച്ച് മന്ത്രി അശ്ലീല ചിത്രങ്ങള്‍ കണ്ടതായി ആരോപണം. കര്‍ണാടക പ്രൈമറി സെക്കന്റഡറി വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടാണ് വിവാദത്തിലായത്. റായ്ചൂരില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ആഘോഷ ചടങ്ങിന്റെ വേദിയിലിരിക്കുമ്പോഴാണ് സംഭവം.
വേദിയില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ മന്ത്രി കയ്യിലുള്ള ഫോണില്‍ ചിത്രങ്ങള്‍ കാണുന്ന രംഗം ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. എന്നാല്‍ താന്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടിപ്പു ജയന്തി ആഘോഷ ചിത്രങ്ങള്‍ കാണുകയും സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാണ് ചെയ്തതെന്നും തന്‍വീര്‍ സേട്ട് പ്രതികരിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവയ്ക്കണമെന്നും വിവാദത്തിലായ മന്ത്രി രാജിവെയ്ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."