കള്ള ടാക്സികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
കല്‍പ്പറ്റ: ടാക്സി ഡ്രൈവേഴ്സ് നേരിടുന്ന കള്ള ടാക്സികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ആവശ്യപ്പെട്ടു. വന്‍കിട റിസോട്ടുകളിലും മറ്റും സര്‍വിസ് നടത്തുന്ന റെന്റ് വാഹനങ്ങള്‍, ലീസിനെടുക്കുന്ന വാഹനങ്ങള്‍, കള്ള ടാക്സികള്‍ എന്നിവക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ തൊഴിലാളികള്‍ പണിമുടക്കും മാര്‍ച്ചും പ്രകടനവും സംഘടിപ്പിക്കാനും കണ്വന്ഷന് തീരുമാനിച്ചു. മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ കല്‍പ്പറ്റ ഏരിയ സെക്രട്ടറി പി.എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ യൂസഫ് അധ്യക്ഷനായി. പി.പി ആലി, മൊയ്തീന്‍കുട്ടി, മണി, സാം പി മാത്യു, നൗഷാദ്, വി ഹാരിസ്, സാലി റാട്ടക്കൊല്ലി, കെ.കെ രാജേന്ദ്രന്, എസ് മണികണ്ഠന്, അസീസ്, പി അഷ്റഫ്, പി.വി മുബാറക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."