ഇന്ത്യയെ തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം: മോദി
ടോക്കിയോ: ഇന്ത്യയെ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ മോദി വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ജി.എസ്.ടിയും നയങ്ങളില്‍ വരുത്തുന്ന മാറ്റവും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിത്തീര്‍ക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ക്രിയാത്മകമായ വ്യാവസായിക അന്തരീക്ഷം ഉറപ്പാക്കാനാകും ഇതിനായി സുതാര്യവും സുസ്ഥിരവുമായ വ്യവസ്ഥകള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്റെ ഹാര്‍ഡ്വെയറും ഇന്ത്യയുടെ സോഫ്റ്റ്വെയറും മികച്ചതാണ്. പരസ്പര സഹായത്തോടെ മുന്നോട്ടുപോവുന്നതിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജപ്പാന് സന്ദര്‍ശിക്കുന്നത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. 12 പ്രധാന കരാറുകളില്‍ ഇന്നു ഒപ്പു വെക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."