ഇന്ത്യാ-ജപ്പാന് ആണവ കരാര്‍ ഒപ്പിട്ടു
ടോക്കിയോ:ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാര്‍ ഒപ്പിട്ടത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ജപ്പാനിലെത്തിയത്. ആണവ റിയാക്ടറുകളും ഇന്ധനങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യയ്ക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.
ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത രാജ്യവുമായി ഇതാദ്യമായാണ് ജപ്പാന് ആണവ കരാറില്‍ ഏര്‍പ്പെടുന്നത്. സൈനികേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും ജപ്പാനും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാങ്കേതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച താല്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഊര്‍ജ പങ്കാളിത്ത നിര്‍മാണത്തില്‍ ചരിത്രപരമായ പടവ് കയറിയിരിക്കുകയാണെന്ന് ഒപ്പുവച്ചശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. അതിനിടെ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏഷ്യയുടെ വളര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. വ്യവസായ രംഗത്ത് ലോകത്തെ പുതിയ കേന്ദ്രമായി മാറുകയാണ് ഏഷ്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാം തവണയാണു മോദി ജപ്പാന് സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."