HOME
DETAILS
MAL
ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണം: സഊദിയില്‍ പിടിയിലായത് 300 ലധികംപേര്‍
backup
November 12 2016 | 00:11 AM
റിയാദ്: ഇന്റര്‍നെറ്റ് വഴി അശ്ലീല പ്രചാരണം നടത്തിയ കേസില്‍ രണ്ടു വര്‍ഷത്തിനകം സഊദിയില്‍ 314 പേരെ ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. പൊതു സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജംആന്‍ അല്‍ ഗാംദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു വര്‍ഷത്തിനിടെ അശ്ലീലം പ്രചരിപ്പിക്കുന്ന രണ്ടായിരത്തിലേറെ അക്കൗണ്ടുകള്‍ സഊദി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. അശ്ലീലം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ കുറിച്ച് ഇന്റര്‍പോളില്‍ നിന്ന് 1647 വിവരങ്ങളാണ് സുരക്ഷാ വകുപ്പിന് കിട്ടിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ 151 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തു നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 98 പേരെയും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."