തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന തോപ്പില്‍ രവിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.
2016-ല്‍ പുറത്തിറങ്ങിയ മലയാള കൃതിയാണ് പരിഗണിക്കുക. 10,001 രൂപയും ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൃതികള്‍ ഡിസംബര്‍ 31ന് മുമ്പ് ലഭിക്കണം. വിലാസം ജനറല്‍ സെക്രട്ടറി, തോപ്പില്‍ രവി ഫൗണ്ടേഷന്‍, പുല്ലാംങ്കുഴി റോഡ്, കൊട്ടിയം പി. ഒ, കൊല്ലം,പിന്‍. 691 517.ഫോണ്‍: 9495094209.
പി.ഡി.പി ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി
കൊല്ലം: പി.ഡി.പി ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായി മൈലക്കാട് ഷാ(ചെയര്‍മാന്‍), സുജന്‍, മനാഫ് പത്തടി, അസീസ് മുസ്‌ലിയാര്‍, താഹാ മാരാരിത്തോട്ടം(വൈസ് ചെയര്‍മാന്‍മാര്‍), ഷാഹുല്‍ തെങ്ങുംതറയില്‍(ജനറല്‍ കണ്‍വീനര്‍), ഷാജി പത്തനാപുരം, ഷെഫീഖ് വെളിച്ചിക്കാല, ചമ്പല്‍ അഷ്‌റഫ്(ജോയിന്റ് കണ്‍വീനര്‍മാര്‍), ഇക്ബാല്‍ കരുവ(ട്രഷറര്‍). വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ മൈലക്കാട് ഷാ, ഷാഹുല്‍ തെങ്ങുംതറയില്‍, ഇക്ബാല്‍ കരുവ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."