മണ്ണുപരിശോധന കേന്ദ്രം കെട്ടിട നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന്
തുറവൂര്‍: പുത്തന്‍ചന്തയില്‍ പണി കഴിപ്പിച്ചിട്ടുള്ള വി.എഫ്.പി.സി.കെ.യുടെ മണ്ണുപരിശോധന കെട്ടിട നിര്‍മാണം തുടക്കം മുതല്‍ അപാകതയും അശാസ്ത്രീയവുമാണെന്ന് പരാതി. ഈ കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ മറ്റൊരാള്‍ക്ക് സബ് കൊടുക്കുകയും നിര്‍മാണ പ്രവര്‍ത്തനം നിര്‍ദ്ദേശിച്ചതിന് വിരുദ്ധമായാണ് പണി കഴിപ്പിച്ചിട്ടുള്ളതെന്ന് കാട്ടി തുറവൂര്‍ സോഷ്യല്‍ ജസ്റ്റിസ് പാലിയേറ്റീവ് കെയര്‍ ആന്റ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് (സ്പാം ) അധികൃതര്‍ക്ക് പരാതി നല്‍കി. കെട്ടിടം പണി നിര്‍വഹണ ഉദ്യോഗസ്ഥന്‍ നിര്‍മാണ സൈറ്റില്‍ എത്തിയിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ സബ് കൊടുത്തതുവഴി സര്‍ക്കാര്‍ പണം പാഴാക്കുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിലവാരവും പരിശോധനാ റിപ്പോര്‍ട്ടും എഞ്ചിനിയരുടെയും ഓവര്‍സിയറുടെയും ദൈനംദിന നിര്‍മ്മാണ പരിശോധന റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് സ്പാം സെക്രട്ടറി അധികൃതര്‍ക്ക് പരാതി നല്‍കി.
ഭക്ഷ്യ ഭദ്രതാ നിയമം: കരടുപട്ടികയിലെ
പരാതിക്കായി തെളിവെടുപ്പ്
ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനമുന്‍ഗണനാ ഇതര പട്ടികയില്‍ ലഭിച്ച പരാതികളുടെ തെളിവെടുപ്പ് തീയതികളില്‍ മാറ്റം വരുത്തിയതായി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ തീയതിയും സ്ഥലവും ചുവടെ (അപേക്ഷകളുടെ വിവരങ്ങള്‍ ബ്രാക്കറ്റില്‍). നവംബര്‍ 14ാം തീയതി തെളിവെടുപ്പിന് ഹാജരാകുന്നതിന് കൈപ്പറ്റ് രസീത് ലഭിച്ചിട്ടുള്ളവര്‍ അതത് പഞ്ചായത്ത് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും എത്തിച്ചേരണം.
നവംബര്‍ 15:
ആലപ്പുഴ ടൗണ്‍ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ബുക്ക് നമ്പര്‍ രണ്ടിലെ 783 മുതല്‍ 942 വരെയും ബുക്ക് നമ്പര്‍ മൂന്നിലെ 441 മുതല്‍ 698 വരെയും ബുക്ക് നമ്പര്‍ നാലിലെ 440 മുതല്‍ 570 വരെയും)
മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 378 വരെയും മണ്ണഞ്ചേരി പഞ്ചായത്തില്‍ ലഭിച്ച പരാതികളില്‍ 01 മുതല്‍ 200 വരെയും)
പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 326 മുതല്‍ 465 വരെയും പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 200 വരെയും).
നവംബര്‍ 16:
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 301 മുതല്‍ 400 വരെയും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 300 വരെയും)
ആലപ്പുഴ ടൗണ്‍ ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ബുക്ക് നമ്പര്‍ രണ്ടില്‍ 943 മുതല്‍ 1073 വരെയും ബുക്ക് നമ്പര്‍ നാലിലെ 571 മുതല്‍ 785 വരെയും)
പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 216 മുതല്‍ 325 വരെയും പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 400 വരെയും)
നവംബര്‍ 17:
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ നിന്നും 15ാം തീയതിയിലും 16ാം തീയതിയിലും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ തെളിവെടുപ്പിന് ഹാജരാകുന്നതിന് കൈപ്പറ്റ് രസീത് വാങ്ങിയിട്ടുള്ള അപേക്ഷകര്‍)
ആലപ്പുഴ ടൗണ്‍ ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ബുക്ക് നമ്പര്‍ രണ്ടിലെ 1078 മുതല്‍ 1135 വരെയും ബുക്ക് നമ്പര്‍ നാലിലെ 786 മുതല്‍ 920 വരെയും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 200 വരെയും )
പുന്നപ്ര തെക്ക് പഞ്ചായത്ത് ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 271 മുതല്‍ 310 വരെയും പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 300 വരെയും)
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാള്‍: (അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 200 മുതല്‍ 400 വരെ)
നവംബര്‍ 18:
മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍: (മണ്ണഞ്ചേരി പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 600 വരെ)
ആലപ്പുഴ ടൗണ്‍ ഹാള്‍: (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ബുക്ക് നമ്പര്‍ മൂന്നിലെ 699 മുതല്‍ 856 വരെയും ബുക്ക് നമ്പര്‍ നാലിലെ 721 മുതല്‍ 946 വരെയും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 350 വരെയും)
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാള്‍: (അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 401 മുതല്‍ 600 വരെ)
പുറക്കാട് പഞ്ചായത്ത്: (പുറക്കാട് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 301 മുതല്‍ 700 വരെയും താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 100 മുതല്‍ 228 വരെയും).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."