HOME
DETAILS

തുടങ്ങനാട് സഹകരണ ബാങ്ക് ഓഫിസ് മന്ദിരം ഉദ്ഘാടനം ഇന്ന്

  
backup
November 12 2016 | 06:11 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d



തുടങ്ങനാട്: സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ബാങ്ക് ഹാളില്‍ സഹകരണ- ടൂറിസംവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വഹിക്കും.
പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി  മുഖ്യാതിഥിയായിരിക്കും.  
ബാങ്കിന്റെ വെബ്‌സൈറ്റ് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്യും. ഫാര്‍മേഴ്‌സ് ട്രെയിനിംഗ് ഹാളിന്റെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥ് നിര്‍വഹിക്കും. ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണും  പുതിയതായി ആരംഭിക്കുന്ന ലോക്കറിന്റെ ഉദ്ഘാടനം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സുരേഷ് മാധവനും നിര്‍വഹിക്കും. സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ കെ.എ. ഹമീദ് മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ പാലിയേറ്റീവ് സഹായ വിതരണം ഉദ്ഘാടനം ചെയ്യും. കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കര്‍ഷക കടാശ്വാസ കമ്മിഷന്‍ അംഗം എം.ജെ. ജേക്കബ് നിര്‍വഹിക്കും.
ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ പിന്‍തലമുറക്കാരെ ആദരിക്കല്‍ ചടങ്ങ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍, തൊടുപുഴ) ജി. പുരുഷോത്തമനും  ബാങ്കിലെ മുന്‍ ഭരണ സമിതി അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (തൊടുപുഴ) വി. എ. മാത്യുവും നിര്‍വഹിക്കും. ഫാര്‍മേഴ്‌സ് ക്ലബ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി ഉദ്ഘാടനം ചെയ്യും.


പ്ലംബര്‍ ഇന്‍സ്ട്രക്ടര്‍
കരാര്‍ നിയമനം

മൂലമറ്റം: നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ.ടി.ഐയില്‍  പ്ലംബര്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ  22ന് രാവിലെ 11 മണിക്ക് തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി  ഓഫീസില്‍ നടക്കും.
യോഗ്യത എസ്.എസ്.എല്‍.സി,ഐ.റ്റി.ഐ (എന്‍.പി.സി) മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തിപരിചയംഎന്‍.എ.സി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസ  ഹോണറേറിയം 10000 രൂപ. വിവരങ്ങള്‍ക്ക് 04862 222399.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ല ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല; വനിത വാര്‍ഡിലെ രോഗികളെ മാറ്റി

Kerala
  •  25 days ago
No Image

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

National
  •  25 days ago
No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  a month ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  a month ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  a month ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  a month ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  a month ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  a month ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  a month ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  a month ago