HOME
DETAILS

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

  
February 15, 2025 | 12:41 PM

Indigo Announces More Flights from Kozhikode Bringing Relief to Expats

കരിപ്പൂർ: മാർച്ച് 1 മുതൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവിസുകളുമായി ഇൻഡിഗോ.  നിലവിലുള്ള കോഴിക്കോട് - ജിദ്ദ സെക്ട‌റിലെ സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയും കൂടാതെ, റാസൽഖൈമയിലേക്കു പുതിയ സർവിസ് ആരംഭിക്കുകയും ചെയ്യും. കോഴിക്കോട് - ഫുജൈറ സെക്‌ടറിൽ സർവിസ് ആരംഭിക്കുന്ന കാര്യവും ഇൻഡി​ഗോയുടെ പരിഗണനയിലുണ്ട്.

പുതിയ സർവിസുകൾ വരുന്നതോടെ നിലവിൽ കോഴിക്കോട് - ജിദ്ദ സെക്‌ടറിൽ ആഴ്ച‌യിൽ 7 സർവിസുകൾ എന്നുള്ളത് 11 ആകും. ഉച്ചയ്ക്ക് 1.50ന് ആകും ജിദ്ദയിലേക്കുള്ള അധിക വിമാനം കോഴിക്കോട്ടുനിന്നു പുറപ്പെടുക. സഊദി സമയം വൈകിട്ട് 6.30നു വിമാനം ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും.

ആഴ്ചയിൽ അഞ്ച് സർവിസുകളാണ് റാസൽഖൈമ - കോഴിക്കോട് സെക്‌ടറിൽ ആരംഭിക്കുന്നത്. പുലർച്ചെ 3.55നു വിമാനം കോഴിക്കോട്ടുനിന്നു റാസൽഖൈമയിലേക്കു പുറപ്പെടും. പ്രാദേശിക സമയം പകൽ 11.20ന് റാസൽഖൈമയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും എയർ അറേബ്യയും കോഴിക്കോട്ടുനിന്നു റാസൽഖൈമയിലേക്കു സർവിസ് നടത്തുന്നുണ്ട്. ഇൻഡിഗോ കൂടി സർവിസ് ആരംഭിക്കുന്നത് യുഎഇ പ്രവാസികളുടെ യാത്രാ സൗകര്യം വർധിപ്പിക്കും.

Indigo has introduced additional flights from Kozhikode, providing relief to expats. For more information on flight schedules and bookings, try searching online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago