സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബഗാനെതിരെ മൂന്ന് ഗോളിന്റെ തോൽവി
കൊച്ചി: ഐെസ്എൽ മുൻ ചാംമ്പ്യൻമാരായ മോഹൻ ബഗാനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പരാജയം. ആദ്യ പകുതിയിൽ ജാമി മക്ലാരൻ നേടിയ ഇരട്ട ഗോളിന്റെയും 60-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ ഗോളിന്റെയും ബലത്തിലാണ് മോഹൻ ബഗാന്റെ വിജയം. ബ്ലാസ്റ്റേഴ്സായിരുന്നു മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത്, 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. അതേസമയം, മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനോ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.
പന്ത് കാലിൽ കുരുത്തപ്പോഴൊക്കെ മോഹൻ ബഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് അപകടം വിതച്ചു. ബഗാനെടുത്ത 13 ഷോട്ടുകളിൽ നാലെണ്ണം ടാർഗറ്റിലേക്കും അതിൽ മൂന്നെണ്ണം ഗോളിലും കലാശിച്ചു. അതേസമയം, ബ്ലാസ്റ്റേഴ്സിനാകട്ടെ കേവലം രണ്ട് ഷോട്ടുകൾ മാത്രമാണ് ഗോളിലേക്ക് തൊടുക്കാനായത്. ബഗാനെതിരായ പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്.
20 കളികളിൽ നിന്ന് 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും, 21 കളികളിൽ നിന്ന് 49 പോയിന്റുള്ള മോഹൻ ബഗാൻ പട്ടികയിൽ ഒന്നാമതുമാണ്. ബഗാൻ ടീം സെമി ഉറപ്പിക്കുകയും ചെയ്തു.
Kerala Blasters faced a disappointing 3-goal loss to Mohun Bagan on their home turf, marking a setback for the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."