അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്
ഗസ്സ: ഏറെ ആശങ്കകള്‍ക്കിടയില്‍ മൂന്നു ഇസ്‌റാഈല്‍ ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്. 369 ഫലസ്തീനീ തടവുകാര്‍ക്ക് പകരമായാണ് ഹമാസ് മൂന്ന് ഇസ്‌റാഈല്‍ ബന്ദികളെ മോചിപ്പിച്ചിരിക്കുന്നത്. ഗസ്സ വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസിനും ഇസ്‌റാഈലിനും ഇടയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെയാണ് ഹമാസിന്റെ നിര്‍ണായക നീക്കം. ഇസ്‌റാഈലീ അര്‍ജന്റീനിയന്‍ വംശജന്‍ യെയര്‍ ഹോണ്‍, ഇസ്‌റാഈലീ അമേരിക്കന്‍ വംശജന്‍ സാഗുയി ഡെക്കല്‍ചെന്‍, ഇസ്‌റാഈലീ റഷ്യന്‍ വംശജന്‍ സാഷ ട്രൂഫാനോവ് എന്നിവരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്.
ഇസ്‌റാഈല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് ബന്ദി മോചനം നിര്‍ത്തിവെച്ചിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ ഹമാസിനെ വെല്ലുവിളിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എല്ലാ ബന്ദികളെയും കൈമാറിയില്ലെങ്കില്‍ ഫലസ്തീനികള്‍ അതിഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനങ്ങെള ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, വെടിനിര്‍ത്തല്‍ കരാര്‍ വലിയ സമ്മര്‍ദ്ദം നേരിടുകയാണ്. മിക്ക അറബ് രാജ്യങ്ങള്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."