HOME
DETAILS

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

  
Web Desk
February 15 2025 | 14:02 PM

sasitaroorarticle-congresscpm-statement-new

തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തിയും വിമര്‍ശിച്ചും നേതാക്കള്‍. കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ശശി തരൂരിന്റെ ലേഖനം. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. മാറുന്ന കേരളം: മുടന്തുന്ന ആനയില്‍നിന്ന് വഴങ്ങുന്ന കടുവയിലേക്ക് എന്നാണ് ലേഖനത്തിനു തലക്കെട്ട്. കേരളത്തില്‍ വന്ന മാറ്റങ്ങളെ ഓരോന്നും പ്രത്യേകമെടുത്ത് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ഈ ലേഖനം പുറത്തെത്തിയതിന് പിന്നാലെ വിമര്‍ശനങ്ങളും പ്രശംസകളും വന്നു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആ ലേഖനമെഴുതിയതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നുമെന്ന തരത്തില്‍ പരിഹാസ രൂപേണയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവര്‍ അവരുടെ അനുഭവങ്ങള്‍ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. തരൂരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ചുമതല തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് അഭിപ്രായം ശിരസ്സാവഹിക്കാനും പാര്‍ട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവേ എനിക്കുള്ളു. അതുകൊണ്ട് അദ്ദേഹത്തെ പറ്റി ഒന്നു പറയാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 

അതേസമയം വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് തരൂര്‍ രംഗത്തെത്തി. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എംപി ശശി തരൂര്‍ വ്യക്തമാക്കി. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ലേഖനത്തെ പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്നു കാണിക്കുന്നതാണ് തരൂരിന്റെ ലേഖനം. സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍  പറഞ്ഞു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  2 days ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 days ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 days ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 days ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 days ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  2 days ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  2 days ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 days ago