HOME
DETAILS

'തരൂര്‍ വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; പരിഹസിച്ച് കെ.മുരളീധരന്‍

  
February 15, 2025 | 8:45 AM

latest news- k muraleedharan against sasi tharoor

കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ശശി തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒരുകാരണവശാലും ഇടതുപക്ഷ മുന്നണിയുടെ ഒരു നയങ്ങളെയും അംഗീകരിക്കില്ല, അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമൊക്കെ ആയതിനാല്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ അദ്ദേഹത്തെ കുറിച്ച് കമന്റ് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളെ വിലയിരുത്തേണ്ട ചുമതല എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇല്ല. അതെല്ലാം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും. താനൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ ഏത് അഭിപ്രായങ്ങളെയും ശിരസ്സാവഹിക്കാനും പാര്‍ട്ടി പറയുന്നിടത്തെല്ലാം മത്സരിക്കാനുമുള്ള ചെറിയ കഴിവ് മാത്രമേ എനിക്കുള്ളൂ. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ചൊന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

സര്‍ക്കാറിനെതിരായ ശക്തമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകും. കേരളത്തിലെ ജനങ്ങള്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല വോട്ട് ചെയ്യുന്നത്. അവരുടെ അനുഭവങ്ങളാണ് അവരെ പോളിങ് ബൂത്തില്‍ തീരുമാനത്തിലേക്ക് നയിക്കുന്നത്. സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ശക്തമായ തിരിച്ചടിയായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടാവുക. 

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂരിന്റെ വിവാദ പ്രസ്താവന. സംഭവത്തില്‍ തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  3 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  3 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  3 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  3 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  3 days ago