കൊല്ലത്ത് നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; ഹെല്‍മറ്റും തടിക്കഷ്ണവും ഉപയോഗിച്ച് തല്ലിച്ചതച്ചു
കൊല്ലം: കൊല്ലം ഓച്ചിറയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. വെള്ളിയാഴ്ച്ചയാണ് നാലംഗ സംഘം കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവരെ ആക്രമിച്ചത്.
തടി കഷ്ണം കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും യുവാക്കളെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലെ 3 പേരെ ഓച്ചിറ പൊലീസ് പിടികൂടി. അനന്തു, സിദ്ധാര്‍ത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്.
ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികള്‍. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുളള ആളുകളാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇവരെ മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമോ മുന്‍ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."