തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ചുഴലിക്കാറ്റിനു സാധ്യത
ന്യൂഡല്‍ഹി: തമിഴ്നാടിന്റെയും ആന്ധ്ര പ്രദേശിന്റേയും തീരദേശങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം ശക്തമായ മഴ ഉണ്ടാകുമെന്നും കേരളത്തിലും തമിഴ്നാട്ടിലുമായിരിക്കും ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. തമിഴ്നാട് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. നാളെ രാവിലെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരളതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ ഇടപെടല്‍ നടത്താന്‍ സജ്ജരായിരിക്കാന്‍ നേവി, എയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണസേന എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."