ട്രംപ്: അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന നേതാവ്
അമേരിക്കയിലെ പ്രസിഡന്റ തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാകുമോ അതോ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനാവുമോ അമേരിക്കയുടെ പുതിയ അമരക്കാരന്‍ എന്ന് ആകാംക്ഷയോടെ വീക്ഷിക്കുകയായിരുന്നു ലോകം. ഒരുപാടു സര്‍വേകള്‍ ഹിലരിക്ക് അനുകൂലമായി പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ നെഗറ്റിവിസം മാത്രം മുന്നില്‍ നിര്‍ത്തി 'എന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ തയ്യാറുള്ളവനാണ് ' എന്ന് പ്രഖ്യാപിച്ച് എല്ലാവരാലും തന്നെ ആകര്‍ഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു പുതിയ ശൈലി രൂപപ്പെടുത്തുകയും അതില്‍ വ്യക്തമായ മുന്‍കരുതലുകളോടെ കരുക്കള്‍ നീക്കിയതോടെ എല്ലാ സര്‍വെ ഫലങ്ങളും ഡൊണാള്‍ഡ് ട്രംപ് കാറ്റില്‍ പറത്തി. 'ഞാന്‍ ടാക്‌സ് വെട്ടിച്ചവനാണെന്നും മുസ്‌ലിംകളെ സന്ദര്‍ശനത്തിനു പോലും അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നും വംശീയവും മതപരവുമായ കൃത്യമായ അധിക്ഷേപം വരെ നടത്തിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കാന്‍ മനസ്സ് കാണിച്ച അമേരിക്കന്‍ ജനതയുടെ തീരുമാനത്തിലുള്ള അമ്പരപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്നതാണ് വാസ്തവം .ഗുജറാത്ത് നരഹത്യാനന്തരം അന്നത്തെ ഗുജറാത്തു മുഖ്യമന്ത്രിയും ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് വരെ തടഞ്ഞുവയ്ക്കപ്പെട്ട പാസ്‌പോര്‍ട്ട് അമേരിക്കന്‍ സന്ദര്‍ശനത്തിന് നല്‍കാമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ സന്ദര്‍ശനം തടയപ്പെടുന്നു .
മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കാന്‍ സമ്മതിക്കില്ലെന്ന്പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ട്രംപ്. ഐ .എസ് ഇസ്‌ലാമികമാണെന്നു പ്രചാരണം നടത്തി മുസ്‌ലിംകള്‍ക്കിടയില്‍ വോട്ടുചെയ്യല്‍ നിര്‍ബന്ധമില്ല എന്ന് ആഹ്വാനം നല്‍ കി 'മുര്‍ത്തദ്ദു വോട്ട് ' എന്ന ഒരു പത്രിക ഇറക്കി 'ഫത്‌വകള്‍' ഇറക്കുന്നു. അമേരിക്കയില്‍ 2.2% മാത്രമുള്ള ജൂതന്റെ 40 ശതമാനം പിന്തുണയും ട്രംപിന് നല്‍കിയതും കൂട്ടി വായിക്കുമ്പോള്‍ ഒരു സ്വരച്ചേര്‍ച്ച പലയിടത്തും അനുഭവപ്പെടുന്നു. കൂട്ടത്തില്‍ മുസ്‌ലിംകളെ വോട്ടില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഐ.എസിന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയും ഉണ്ടായി.
പക്ഷേ, ഒരു കാര്യം ലോക നേതാക്കളുടെ ശ്രദ്ധയില്‍ വയ്ക്കുന്നത് ഉചിതമാവും. എത്ര ഇസ്‌ലാമോഫോബിയ വളര്‍ത്തിയാലും ഇസ്‌ലാമിക വിരുദ്ധ നിലപാട് ലോക അവസാനം വരെ കൊണ്ടുനടന്നാലും ഒരു മുസല്‍മാനും ശത്രുവിന്റെ ഒരു കുതന്ത്രവും ഭയക്കുന്നില്ല. കാരണം അവസാന വിജയം മുസ്‌ലിംകള്‍ക്കാണെന്ന പ്രഖ്യാപനം ഒരിക്കലും നിഷ്ഫലമാവില്ല. ഏതു ശക്തിയും എത്ര തന്നെ പ്രകോപിപ്പിച്ചാലും അവര്‍ പരസ്പരം മറ്റു രാജ്യങ്ങളുമായി സന്ധിയുണ്ടാക്കിയാലും ഒരു മുസല്‍മാനും കുലുങ്ങില്ല .വികാരത്തേക്കാള്‍ വിവേകത്തിനു സ്ഥാനം നല്‍കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നിടത്തോളം കാലം ഒരു മുസല്‍മാനും ഭയചകിതരല്ല . ആരുടെ ഭീഷണിയും കുതന്ത്രവും വിലപ്പോവില്ല .അമേരിക്കയുടെ വളര്‍ച്ചയുടെ നായകനായി ട്രംപിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അമേരിക്കയുടെ തളര്‍ച്ചയുടെ നേതാവായി മാറുന്ന കാഴ്ചയ്ക്കും നാം ഓരോരുത്തരും സാക്ഷിയാവേണ്ടി വരും എന്നത് സുനിശ്ചിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."