30 നകം മുഴുവന്‍ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബുകള്‍
മലപ്പുറം:വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ ശക്തമായ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത്. പൊതു വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നവംബര്‍ 30 നകം ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ആന്റി നാര്‍ക്കോട്ടിക്സ് സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ നടന്നുവരുന്നുണ്ട്.1735 സ്കൂളുകളിലാണ് എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചിട്ടുള്ളത്. ഊ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിക്കാത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30നകം ക്ലബ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനായി അതതു പരിധിയില്‍പ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനവും തേടാവുന്നതാണ്. ലഹരി ഉപയോഗം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി സ്കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്ന പ്രവര്‍ത്തികളും നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."