HOME
DETAILS
MAL
വര്‍ധിപ്പിച്ച മോട്ടോര്‍ വാഹനനികുതി പിന്‍വലിക്കണമെന്ന്
backup
November 12 2016 | 20:11 PM
പാലക്കാട്: സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ക്കു വര്‍ധിപ്പിച്ച മോട്ടോര്‍ വാഹനനികുതി മുന്‍കാലപ്രാബല്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നു സ്റ്റേറ്റ് ലോറി ഓനേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചരക്കു വാഹനങ്ങള്‍ക്കു കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ലോറിവാടക നിശ്ചയിക്കുന്നതിന് അടിയന്തിരമായി ഒരു കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറവണം. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ലോറിഉടമ സംഘടനകള്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച ധനമന്ത്രി തോമസ് ഐസക് ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ചെയര്മാന് പി.കെ.ജോണ്‍, ജനറല്‍ കണ്‍വീനര്‍ എം.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."