HOME
DETAILS
MAL
ഇന്ത്യാ-ജപ്പാന് ബന്ധത്തിനെതിരേ ചൈന
backup
November 12 2016 | 20:11 PM
ബെയ്ജിങ്: ചൈനയെ ഒതുക്കുന്നതിന് ഇന്ത്യ, ഒരിക്കലും ജപ്പാന്റെ കാലാളാവില്ലെന്ന് ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങളെ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി ജപ്പാന് ഉപയോഗിക്കുകയാണെന്നും ചൈന ആരോപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനുമായി സിവിലിയന്‍ ആണവ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ചൈനയുടെ വിമര്‍ശനം.
ചൈനയുടെ കുതിപ്പിന് തടയിടുന്നതിന് വേണ്ടി ഇന്ത്യാ-ചൈന തര്‍ക്കങ്ങളെ ജപ്പാന് മുതലെടുക്കുകയാണെന്നും പത്രം ആരോപിച്ചു. ജപ്പാന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ തങ്ങളുടെ നിലപാടുകള്‍ മാറ്റില്ലെന്നാണ് കരുതുന്നതെന്നും പത്രം പറയുന്നു.
നയതന്ത്ര തലത്തില്‍ ബഹുതല സമീപനമാണ് ഇന്ത്യയുടേത്. മാാത്രമല്ല. നേതൃശക്തിയായി ഇന്ത്യ തുടരുകയും ചെയ്യുന്നുവെന്ന് ചൈന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."