2011ല്‍ കൂടിയ ഭൂരിപക്ഷം കൊടുവള്ളിയില്‍; കുറഞ്ഞത് വടകരയില്‍
കോഴിക്കോട്: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടൂതല്‍ ഭൂരിപക്ഷം കൊടുവള്ളിയിലായിരുന്നു. 16552 വോട്ടിന്റെ ഭൂരിപക്ഷവും 53.31 ശതമാനം വോട്ടും നേടിയാണ് മുസ്‌ലിം ലീഗിലെ വി.എം ഉമ്മര്‍ മാസ്റ്റര്‍ വിജയിച്ചത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വടകരയില്‍ സി.കെ നാണുവിനായിരുന്നു. 847 വോട്ട്. 41.27 ശതമാനം വോട്ടാണ് ഇടതുപക്ഷത്തെ ജനതാദള്‍ സ്ഥാനാര്‍ഥിയായ സി.കെ നാണുവിന് ലഭിച്ചത്.
കുറ്റ്യാടിയില്‍ സി.പി.എമ്മിലെ കെ.കെ ലതികയുടെ ഭൂരിപക്ഷം 6972 വോട്ടായിരുന്നു. 49.71 ശതമാനം വോട്ടാണ് ലതിക നേടിയത്. നാദാപുരത്ത് സി.പി.ഐയിലെ ഇ.കെ വിജയന് ഭൂരിപക്ഷം 7546ഉം നേടിയ വോട്ട് 49.42 ശതമാനവുമാണ്. കൊയിലാണ്ടിയില്‍ സി.പി.എമ്മിലെ കെ. ദാസന് 4139 വോട്ടിന്റെ ഭൂരിപക്ഷവും 47.52 ശതമാനം വോട്ടും നേടാനായി.
പേരാമ്പ്രയില്‍ സി.പി.എമ്മിലെ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ 15269 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 52.04 ശതമാനം വോട്ടാണ് നേടിയത്. ബാലുശ്ശേരിയില്‍ സി.പി.എമ്മിലെ പുരുഷന്‍ കടലുണ്ടി 8882 വോട്ടിന്റെ ഭൂരിപക്ഷവും 49.56 ശതമാനം വോട്ടും നേടി. എലത്തൂരില്‍ എന്‍.സി.പിയിലെ എ.കെ ശശീന്ദ്രന്‍ 50.55 ശതമാനം വോട്ടും 14654 വോട്ടിന്റെ ഭൂരിപക്ഷവും നേടി. കോഴിക്കോട് നോര്‍ത്തില്‍ 8998 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിലെ എ. പ്രദീപ്കുമാര്‍ നേടിയത്. 49.46 ശതമാനം വോട്ടാണ് പ്രദീപ്കുമാറിനുണ്ടായിരുന്നത്.
കോഴിക്കോട് സൗത്തില്‍ 1376 വോട്ടിന്റെ ഭൂരിപക്ഷമാണ് മുസ്‌ലിം ലീഗിലെ എം.കെ മുനീറിന് ലഭിച്ചത്. 46.22 ശതമാനം വോട്ട് മുനീറിന് ലഭിച്ചു. ബേപ്പൂരില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനു ലഭിച്ചത് 5316 വോട്ടിന്റെ ഭൂരിപക്ഷവും 46.95 ശതമാനം വോട്ടുമാണ് ലഭിച്ചത്. കുന്ദമംഗലത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ റഹീമിന് 3269 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 44.37 ശതമാനം വോട്ടാണ് ഇവിടെ ലഭിച്ചത്. തിരുവമ്പാടിയില്‍ ലീഗിലെ സി. മോയിന്‍കുട്ടിക്ക് 3833 വോട്ടിന്റെ ഭൂരിപക്ഷവും 49.01 ശതമാനം വോട്ടുമാണ് നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."