ബാങ്കുകളുടെ സമീപനവും പലവിധം
കോഴിക്കോട്: കൈയിലുള്ള അസാധു നോട്ടുകള്‍ മാറ്റാനായി ജനത്തിന്റെ നെട്ടോട്ടം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും മിക്ക ബാങ്കുകള്‍ക്കും പലതരത്തിലുള്ള സമീപനം. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവരുന്ന നോട്ടെല്ലാം തങ്ങളുടെ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമായി ഇഷ്ടംപോലെ നല്‍കുന്ന കാഴ്ചയാണ് ഇന്നലെ ജില്ലയില്‍ പലയിടത്തും കണ്ടത്. ഇതില്‍നിന്നല്‍പ്പം വ്യതിരിക്തമായി പ്രവര്‍ത്തിച്ചത് എസ്.ബി.ഐയും എസ്.ബി.ടിയും മാത്രമാണ്. എസ്.ബി.ഐ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് മുഴുസമയം പ്രവര്‍ത്തിച്ചു. എന്നാല്‍ നഗരത്തിനുള്ളിലെ മറ്റു പല ബാങ്കുകള്‍ രാവിലെ പേരിന് മാത്രം കുറച്ച് പണം വിതരണം ചെയ്യുകയും പിന്നീട് വരുന്നവരോട് എക്‌സ്‌ചേഞ്ചിങ്ങില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.
നഗരമധ്യത്തില്‍ മുതലക്കുളത്ത് തന്നെയുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുന്‍പുതന്നെ ഈ വിധത്തില്‍ പറഞ്ഞതായി ഇവിടെയെത്തിയ ആളുകള്‍ പരാതിപ്പെട്ടു. ഇവരുടെ തൊട്ടടുത്തുള്ള കോര്‍പറേഷന്‍ ബാങ്കിന്റെ ശാഖയില്‍ മുഴുസമയം എക്‌സ്‌ചേഞ്ചിങ് ഉണ്ടായിരുന്നു. എസ്.ബി.ഐയില്‍ ഏതാനും ദിവസങ്ങളായി വരുന്ന എല്ലാവര്‍ക്കും ചില്ലറയോട് കൂടിയാണ് നോട്ട് നല്‍കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ചില ബാങ്കുകള്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് ഹാന്‍ഡലിങ് ചാര്‍ജ് ഈടാക്കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എസ്.ബി.ഐ മുഖ്യശാഖയില്‍ മൊത്തം 61000 രൂപ മൂല്യം വരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ച നടുവട്ടം സ്വദേശിക്കാണ് നിക്ഷേപം നടത്തി അരമണിക്കൂറിന് ശേഷം 23 രൂപ കാഷ് ഹാന്‍ഡലിങ് ചാര്‍ജായി ഈടാക്കിയതായി മെസേജ് വന്നത്. മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ഇയാള്‍ പണമടച്ചത്. ഇനി പരാതി പറയാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."