HOME
DETAILS
MAL
വീല്‍ചെയറിലിരുന്നു രാജീവന്‍ ചോദിക്കുന്നു എങ്ങനെ ജീവിക്കും ?
backup
November 14 2016 | 05:11 AM
കാലിക്കടവ്: ചന്തേരയിലെ വീട്ടില്‍ നിന്നും എല്ലാ ദിവസവും രാജീവന്‍ വീല്‍ചെയറില്‍ കാലിക്കടവിലെത്തും. ലോട്ടറി കച്ചവടമാണ് തൊഴില്‍. എന്നാല്‍ രാജീവന്‍ കഴിഞ്ഞ അഞ്ചു ദിവസമായി കടുത്ത വിഷമത്തിലാണ്. അഞ്ചോ പത്തോ ടിക്കറ്റുകള്‍ വിറ്റുപോയാലായി എന്നതാണ് സ്ഥിതി. ഈ വരുമാനം കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണ് രാജീവന്‍ ചോദിക്കുന്നത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവായതോടെ സംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് നിര്‍ത്തിവച്ചു. നറുക്കെടുപ്പിലെ അനിശ്ചിതത്വവും ചില്ലറ പ്രശ്‌നവും ഒരുമിച്ചെത്തിയപ്പോള്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നവര്‍ പോലും ഈ വഴി വരാറില്ലെന്ന് രാജീവന്‍ പറയുന്നു. ഇദ്ദേഹത്തെപോലെ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."