ഒന്നരക്കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍
തൃപ്രയാര്‍: ഒന്നരക്കിലോ കഞ്ചാവുമായി അന്തര്‍ ജില്ലാ കഞ്ചാവ് മയക്കുമരുന്ന് കടത്ത് സംഘത്തെ വലപ്പാട് പൊലിസ് പിടികൂടി. മലപ്പുറം ആലിപ്പറബ് തൂത്തുപ്പുഴക്ക് സമീപം കണക്കഞ്ചേരി വീട്ടില്‍ അനില്‍കുമാര്‍ (26), പാലക്കാട് കേരളശ്ശേരി വില്ലേജില്‍ വടശ്ശേരി കൊട്ടേക്കാട്ട് പറമ്പില്‍ ജോയി എന്ന ഇസ്മായില്‍ (46), പാലക്കാട് അട്ടപ്പാടി കള്ളമനവില്ലേജില്‍ താവളം പനക്കല്‍ വീട്ടില്‍ ബിജു (30) എന്നിവരെയാണ് ഒന്നരക്കിലോ കഞ്ചാവുമായി വലപ്പാട് പൊലിസ് പിടികൂടിയത്.കൂടാതെ വാഹന ഉടമയായ ചാവക്കാട് സ്വദേശി അഷറഫിനെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വലപ്പാട് എടമുട്ടത്ത് വെച്ച് വലപ്പാട് പൊലിസ് നടത്തിയ വാഹനപരിശോധനക്കിടയില്‍ സംശയാസ്പ്ദമായ രീത്തിയില്‍ കണ്ട ഓമിനി കാര്‍ കൈകാട്ടിയപ്പോള്‍ ഓടി ക്ഷപ്പേടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയും ഓമിനി കാര്‍ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓമിനിയുടെ അടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍നിന്നും ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തത്.ഓമിനിയുടെ പെട്രോള്‍ ടാങ്ക് കട്ട്‌ചെയ്ത് ടാങ്ക് ഞട്ട് ബോള്‍ട്ട് ഇട്ട് ടൈറ്റ് ചെയ്ത ശേഷം അതിനിടയിലാണ് ഇവര്‍ കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നത്. പിടിയിലായ പ്രതികളില്‍ മലപ്പുറം സ്വദേശി അനില്‍കുമാര്‍ വാഹനമോഷണം,അടിപിടി ഉള്‍പ്പെടെ നാല്‍പ്പത്തിനാലുകേസുകളില്‍ പ്രതിയാണ്. ഇതില്‍ അഗളി സ്റ്റേഷനില്‍ വാറണ്ടും നിലവിലുണ്ട് ,രണ്ടാം പ്രതി ജോയി എന്ന ഇസ്മായിലിന്ന് നേരത്തെ പാലാക്കാട് പൊലിസില്‍ സ്റ്റേഷനില്‍ മൂന്ന്കിലോയും എട്ട്കിലോ കഞ്ചാവുമായി എക്‌സൈസ് സംഘവും നേരത്തെ പിടികൂടിയിരുന്നു. തീരദേശത്ത് വ്യാപകമായി കഞ്ചാവ് വില്‍പ്പനക്ക് എത്തുന്നുണ്ടെന്നും ശക്തമായ അനേഷണം നടത്തി പ്രതികളെ പിടികൂടുമെന്നും വലപ്പാട് പൊലിസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി വലപ്പാട് സി.ഐ.സി.ആര്‍ സന്തോഷ് , സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടബത്ത് അഡീഷണല്‍ എസ്.ഐ.കെ.ജെ. ടോണി ജി.എസ്.ഐ.ടി.ആര്‍ രാമകൃഷ്ണന്‍ , സി.പി.ഒമാരായ ടി.ആര്‍.വിപിന്‍, അനന്ത കൃഷ്ണന്‍ , ബിനുമോള്‍ എന്നിവരടങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."