നോട്ട് നിരോധനം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം: ആശങ്ക ഒഴിയാതെ പ്രവാസികള്‍
ജിദ്ദ: ഇന്ത്യയില്‍ അസാധുവാക്കിയ 500, 1000 രൂപ കറന്‍സികള്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ മാറ്റിയെടുക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
അതേ സമയം അപ്രതീക്ഷിത തീരുമാനം മൂലം പ്രവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി വിവിധ ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജിദ്ദയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടന്നിരുന്നു. തെറ്റായ പ്രചാരണങ്ങള്‍ പ്രവാസികളെയും ബാങ്ക് അധികാരികളെയും തെല്ലുമല്ല വലച്ചത്. ഗള്‍ഫ് നാട്ടുകളിലെ എസ്.ബി.ഐയുടെ ബ്രാഞ്ചുകളില്‍ നിരവധി പേരാണ് ഇതു സംബന്ധിച്ച് ഫോണില്‍ ബന്ധപ്പെട്ടുക്കൊണ്ടിരിക്കുന്നത്.
അതേസമയം നോട്ട് നിരോധനം കുടുംബങ്ങളിലുണ്ടാക്കിയ പ്രതിസന്ധിയോര്‍ത്ത് വീര്‍പ്പുമുട്ടി കഴുകയാണ് ലക്ഷകണക്കിന് പ്രവാസികള്‍. നാട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പണമയച്ചവരെല്ലാം ആശങ്കയിലാണ്. വസ്തു ഇടപാടുകള്‍, വിവാഹം, ഗൃഹനിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പെട്ടെന്ന് പണം കണ്ടെത്താന്‍ സാധിക്കാതതിനാല്‍ പ്രവാസികളും ഒരു പോലെ അവരുടെ കുടുംബവും വലഞ്ഞിരിക്കുകയാണ്. പലരും ദൈനം ദിന കാര്യങ്ങള്‍ക്ക് പോലും പണം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതില്‍ ബാങ്കില്‍ പോയി വരി നില്‍ക്കാനും മറ്റും കുടുംബത്തില്‍ ആരുമില്ലാത്തവര്‍ പോലും നിരവധിയാണ്. നിലവില്‍ ഗള്‍ഫ് നാടുകളിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇപ്പോള്‍ ഈ നോട്ടുകള്‍ സ്വീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."