ജില്ലയില്‍ 70 ശതമാനത്തില്‍ താഴെ പോളിങ് ശതമാനമുള്ളത് എട്ട് ബൂത്തുകളില്‍
കല്‍പ്പറ്റ: 2006-11 നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതാമനം കൂടിയ ജില്ലയില്‍ ഇത്തവണ ഏറ്റവും കുറവ് പോളിങ് നടന്നത് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പുല്‍പ്പള്ളി വിജയാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 22-ാം ബൂത്തില്‍. 50 ശതമാനമാണ് ഇവിടുത്തെ വോട്ടിങ് നില.
പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഉള്‍കൊള്ളുന്ന ബൂത്തില്‍ 794 പുരുഷ വോട്ടര്‍മാരും 841 സ്ത്രീ വോട്ടര്‍മരുമടക്കം 1635 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 815 പേര്‍ മാത്രമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 409 പുരുഷന്മാരും 406 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത് കല്‍പ്പറ്റ മണ്ഡലത്തിലെ 13-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനിലാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡായ വാരാമ്പറ്റ ഉള്‍കൊള്ളുന്ന സെന്റ് തോമസ് ഇവഞ്ചലിക്കല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ 13-ാം നമ്പര്‍ ബൂത്തില്‍ 93 ശതമാനമാണ് വോട്ടിങ് നില.
ഇവിടെ ആകെയുള്ള 1067 വോട്ടര്‍മാരില്‍ 997 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ 470 ബൂത്തുകളില്‍ എട്ട് ബൂത്തുകളില്‍ മാത്രമാണ് 70 ശതമാനത്തില്‍ താഴെ വോട്ടിങ് നടന്നത്. കല്‍പ്പറ്റ മണ്ഡലത്തില്‍ ഒന്ന്, സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച്, മാനന്തവാടിയില്‍ രണ്ട് എന്നിങ്ങനെയാണ് 70 ശതമാനത്തില്‍ കുറവ് വോട്ടിങ് ശതമാനമുള്ള ബൂത്തുകളുടെ കണക്ക്. ഏറ്റവും ഉയര്‍ന്ന പോളിങ് നടന്ന ബൂത്ത് കല്‍പ്പറ്റ മണ്ഡലത്തിലും ഏറ്റവും കുറവ് പോളിങ് നടന്ന ബൂത്ത് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലുമാണ്.
70 ശതമാനത്തില്‍ താഴെ വോട്ടിങ് നിലയുള്ള ബൂത്തുകള്‍ ഇവയാണ്. മാന്തവാടി മണ്ഡലം; പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 84 കുഞ്ഞോം ഗവ.ഹൈസ്‌കൂള്‍ 67%. പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 97 ഗവ. പ്രൈമറി സ്‌കൂള്‍ കണ്ടത്തുവയല്‍ 67%. സുല്‍ത്താന്‍ ബത്തേരി മണ്ഡലം; പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ എട്ട്, പാടിച്ചിറ 69%, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 15 ശശിമല 69%, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 22 ആനപ്പാറ 50%, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 23- 69%, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 107 ആര്‍മഡ് 66%. കല്‍പ്പറ്റ മണ്ഡലം; പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 19 മൈലാടി 56%.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."