HOME
DETAILS

അയോധ്യയില്‍ പള്ളിയും ക്ഷേത്രവും നിര്‍മിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പ്രദേശവാസികള്‍

  
backup
November 15 2016 | 01:11 AM

%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7

ന്യൂഡല്‍ഹി:അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഇരുസമുദായങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനായി പുതിയ ആശയവുമായി പ്രദേശവാസികള്‍ രംഗത്ത്. തകര്‍ക്കപ്പെട്ട പള്ളി നിലനിന്ന സ്ഥാനത്ത് ക്ഷേത്രവും പള്ളിയും നിര്‍മിച്ചുപ്രശ്‌നം പരഹരിക്കാമെന്ന നിര്‍ദേശമടങ്ങുന്ന നിവേദനം പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട ശേഷം ഫൈസാബാദ് ജില്ലാ ഡിവിഷനല്‍ കമ്മിഷണര്‍ക്കു കൈമാറി. ഉത്തര്‍പ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി പലോക് ബസു മുന്‍കൈയെടുത്ത് ഇരുസമുദായത്തിലും പെട്ട ആളുകളുടെ അംഗീകാരവും ഒപ്പും വാങ്ങിയ ശേഷമാണ് നിവേദനം ഡിവിഷനല്‍ കമ്മിഷണര്‍ സൂര്യപ്രകാശ് മിശ്രക്കു കൈമാറിയത്.


നിലവില്‍ അടച്ചിട്ടിരിക്കുന്ന പള്ളി നിലനിന്ന സ്ഥലത്തിന്റെ റസീവര്‍ കൂടിയാണ് ഡിവിഷനല്‍ കമ്മിഷണര്‍. നിവേദനം ലഭിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണ് കൈക്കൊള്ളേണ്ടതെന്ന് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.


സുപ്രിം കോടതി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ജസ്റ്റിസ് പലോക് ബസു പറഞ്ഞു. ഫൈസാബാദ് സബ് ഡിവിഷനല്‍ കമ്മിഷണര്‍ മുഖേന തങ്ങള്‍ സുപ്രിം കോടതിയില്‍ മധ്യസ്ഥ ശ്രമം തുടരുകയാണ്. സാമുദായിക സൗഹാര്‍ദവും സമാധാനവും പരിഗണിച്ച് യോജിച്ച നടപടി സുപ്രിംകോടതിയില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ. സ്ഥലത്ത് പള്ളിയും അമ്പലവും ഒരേസമയം ഉയരട്ടെയെന്നും അദ്ദേഹം പറഞ്ഞു.


10502 പേരാണ് അതില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 60 ശതമാനം ഹൈന്ദവ വിശ്വാസികളും 40 ശതമാനം ഇസ്‌ലാംമത വിശ്വാസികളുമാണ്. രാജ്യത്ത് എണ്ണമറ്റ കലാപങ്ങള്‍ക്കു കാരണമായ ബാബരി മസ്ജിദ്- രാമക്ഷേത്ര തര്‍ക്കം പരിഹരിക്കാനായി 2010 മാര്‍ച്ച് മുതല്‍ ജസ്റ്റിസ് ബസു മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട്. ഇതിനൊടുവിലാണ് നിവേദനം തയാറാക്കിയത്. കേസിലെ പ്രധാന ഹരജിക്കാരന്‍ ഹാഷിം അന്‍സാരിയും നിര്‍മോഹി അഖാര അധ്യക്ഷന്‍ മഹന്ത് ഗ്യാന്‍ ദാസും ഇക്കാര്യത്തില്‍ പലതവണ ചര്‍ച്ചകളും നടത്തിയിരുന്നു.


ഇതിനിടെ കഴിഞ്ഞ ജൂലൈയില്‍ അന്‍സാരി മരിച്ചു. അതേസമയം, മധ്യസ്ഥ ശ്രമം വി.എച്ച്.പിയും ആര്‍.എസ്.എസും അംഗീകരിച്ചിട്ടില്ല. ഹൈക്കോടതിയെ അവമതിക്കലാണ് മധ്യസ്ഥ ശ്രമമെന്നാണ് വി.എച്ച്.പിയുടെ ആരോപണം. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് സംഘപരിവാര പ്രവര്‍ത്തകര്‍ തകര്‍ത്തത്. 2010 സപ്തംബറില്‍ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പള്ളി നിലനിന്ന സ്ഥാനം രണ്ടായി വിഭജിച്ച് രണ്ട് ഓഹരികള്‍ നിര്‍മോഹി ആഖാരക്കും രാം ലല്ലക്കും നല്‍കാനും മറ്റൊരു ഓഹരി സുന്നി വഖ്ഫ് ബോര്‍ഡിനു കൈമാറാനുമായിരുന്നു വിധി. ഹൈക്കോടതി വിധി പിന്നീട് സുപ്രിം കോടതി സ്‌റ്റേ ചെയ്യുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago