നോട്ട് അസാധുവാക്കിയ ശേഷം കശ്മിരില്‍ കല്ലേറുണ്ടായിട്ടില്ലെന്ന് പരീക്കര്‍
മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ജമ്മു കശ്മിരില്‍ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ചതിന് ശേഷം ഒരു കല്ലേറും കശ്മിരില്‍ ഉണ്ടായിട്ടില്ല. മുന്‍പ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതിന് 500 രൂപയും, മറ്റെന്തെങ്കിലും കൂടുതലായി ചെയ്യുന്നതിന് 1000 രൂപയും അവര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭീകരര്‍ക്കു പണം വരുന്നത് ഇല്ലാതായതായും പരീക്കര്‍ പറഞ്ഞു.
അതിര്‍ത്തി സുരക്ഷയായാലും സാമ്പത്തിക സുരക്ഷയായാലും പ്രധാനമന്ത്രി ഉറച്ച നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടു പിന്‍വലിക്കലിനുശേഷം കശ്മിര് താഴ്വരയില് അക്രമങ്ങള്‍ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."