പണം മാറ്റാന്‍ വന്നവരോട് അക്കൗണ്ട് തുടങ്ങണമെന്ന് ബാങ്കുകാര്‍
പട്ടാമ്പി: പട്ടാമ്പി ശാഖ ഐ.ഡി.ബി.ഐ ബാങ്കില്‍ നോട്ട് മാറാനെത്തിയവരോട് പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് നിര്‍ബന്ധിപ്പിക്കുകയാണ് ഏജന്റുമാര്‍. കൈവശമുള്ള നോട്ട് മാറാന്‍ വന്നവര്‍ക്ക് ആയിരവും രണ്ടായിരവും മാത്രം ചില്ലറ മാറ്റി കൊടുത്ത് അക്കൗണ്ട് എടുക്കണമെന്ന ആവശ്യമായാണ് ബാങ്കിലെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ അക്കൗണ്ട് തുടങ്ങുന്നതിലൂടെ ഏജന്റുമാര്‍ക്ക് ലഭിക്കുന്നത് ഇതിന്റെ കമ്മീഷനും. ദീര്‍ഘനേരം വരിയില്‍ നിന്ന് ബാങ്കിന്റെ ഉള്ളിലേക്ക് കയറുന്നതോടെയാണ് നോട്ടു കൈമാറ്റം ചെയ്യാന്‍ വന്നവര്‍ ഏജന്റുമാരുടെ തന്ത്രത്തില്‍ വീഴുന്നത്. അതെ സമയം മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ കിട്ടിയ ചില്ലറയുമായി ഇവരുടെ തന്ത്രത്തില്‍ വീഴാതെ ഒഴിഞ്ഞ് മാറുന്നുമുണ്ട്. നോട്ട് നിരോധനത്തിലൂടെ പുതിയ അക്കൗണ്ട് തുടങ്ങുന്ന പണി മറ്റു ബാങ്കുകളിലെ ഏജന്റുമാരും സ്വകാര്യമായി ചെയ്യുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ തന്നൈ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പണം അധികം കൈവശമുള്ളവര്‍ മറ്റു ബാങ്കുകളില്‍ നിക്ഷേപകര്‍ ആയവര്‍ തന്നെ ഇത്തരം പുതിയ അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തി ടാക്‌സ് ഇനത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗവും ഇതുവഴി സ്വീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."