HOME
DETAILS
MAL
ഒരേസമയം രണ്ടു വൈസ് പ്രസിഡന്റുമാര്‍
backup
November 15 2016 | 06:11 AM
തൃപ്രയാര്‍: 'അക്ഷരപ്പിശക്' ഒരേസമയം രണ്ടു വൈസ് പ്രസിഡന്റുമാര്‍. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയഭാരതി ഭാസ്‌കരനെ വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാക്കി ഗ്രാമപഞ്ചായത്തിന് ഒരേ സമയം രണ്ട് വൈസ് പ്രസിഡന്റുമാര്‍.
വലപ്പാട് ഗ്രാമപഞ്ചായത്തില്‍ നാളെ മുതല്‍ 18വരെ നടക്കുന്ന കേരളോത്സവ നോട്ടിസിലാണ് ഈ മറിമായം. 18ന് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കേരളോത്സവ സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് അധ്യക്ഷയാകുന്നുണ്ട്. അതേ സമ്മേളനത്തില്‍ ആശംസയര്‍പ്പിക്കുന്ന ജയഭാരതി ഭാസ്‌കരനെയും നോട്ടിസില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."