സ്‌കൂളിന് നേരെ കെട്ടിട ഉടമ അതിക്രമം നടത്തിയതായി പരാതി
കൊടുങ്ങല്ലൂര്‍: മൂന്ന് വയസ് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന നഗരത്തിലെ പ്രീ പ്രൈമറി സ്‌കൂളിന് നേരെ കെട്ടിട ഉടമ അതിക്രമം നടത്തിയതായി പരാതി. അല്‍ഫിത്ര ഇസ്ലാമിക് പ്രീ സ്‌കൂള്‍ ശൃംഖലയുടെ ഫ്രാഞ്ചൈസിയായി ടൗണ്‍ഹാളിന് വടക്കുഭാഗത്തായി പ്രവര്‍ത്തിക്കുന്ന 108 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന് നേരെയാണ് കഴിഞ്ഞ ശനിയാഴ്ച അക്രമം നടന്നത്. സ്‌കൂള്‍ കോമ്പൗട്ടിന്റെ ഗേറ്റ് പൂട്ട് തകര്‍ത്ത് കടന്ന് ആറ് ലോറിയോളം കരിങ്കല്ലുകള്‍ ഇറക്കി സ്‌കൂളിലേക്കുള്ള വഴി അടക്കുകയും, സ്‌കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ വരുത്തിയതായും കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ നടത്തിപ്പുകാര്‍ നല്‍കിയ പരാതിയില്‍ കെട്ടിടം ഉടമ വടക്കേ അങ്ങാടിയില്‍ സെയ്്തുമുഹമ്മദിനെതിരെ കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തു. ഇതിനിടയില്‍ സ്‌കൂള്‍ ബലമായി ഒഴിപ്പിക്കരുതെന്നും, സ്‌കൂളിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ അന്യായത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതി കെട്ടിട ഉടമക്കെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."