വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ 3000 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കും.
ഒറ്റത്തവണയായി 5000 രൂപയാണു കോര്‍പറേഷന്റെ സി.എസ്.ആര്‍ പദ്ധതി പ്രകാരം നല്‍കുന്നത്. 2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിവരും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വര്‍ഷിക വരുമാനം 1,20,000 രൂപയില്‍ താഴെയായിരിക്കണം. ഒഥജഋഞഘകചഗ 'വേേു:ംംം.സയെരറര.രീാ' ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റ് മുഖാന്തിരം 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍ ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്), ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യു അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറു മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പറേഷനില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതത് ജില്ലാ ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."