മൂന്നാറിലെ മോഷണ പരമ്പര; പ്രതി തമിഴ്നാട്ടില്‍ പിടിയില്‍
മൂന്നാര്‍: തുടര്‍ മോഷണങ്ങളിലൂടെ നാട്ടുകാരെയും പൊലിസിനെയും ഏറെ നാളുകളായി വലച്ച മോഷ്ടാവ് തമിഴ്നാട്ടില്‍ പിടിയിലായി. തമിഴ്നാട് സ്വദേശിയും അതിര്‍ത്തി പ്രദേശമായ മറയൂരില്‍ താമസിച്ചു വന്നിരുന്നതുമായ ദാസ് (45) ആണ് വാല്‍പ്പാറയില്‍ വച്ച് തമിഴ്നാട് പൊലിസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ പ്രതി കുടുങ്ങുകയായിരുന്നു. മൂന്നാറില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ മൂന്നൂ വീടുകളില്‍ നിന്നായി 36 പവന് സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് തുമ്പ് കിട്ടിയിരുന്നില്ല. പൊലിസ് നായ, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ രീതികളൊക്കെ പരീക്ഷിച്ചെങ്കിലും പ്രതി വലയിലായിരുന്നില്ല. വാഹനപരിശോധനയ്ക്കിടെ യാദൃശ്ചികമായി പ്രതി കുടുങ്ങുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ ഇയാളെയാണ് പൊലിസ് അന്വേഷിച്ചു നടന്നതെന്ന് വ്യക്തമായി. പ്രതിയെ മൂന്നാറില്‍ എത്തുക്കുന്നതിനുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."