വാട്‌സ്ആപ്പ് കോളിങ് വന്നു; ഇന്ത്യക്കാരെ സന്തോഷിപ്പിക്കണമെങ്കില്‍ 6 പുതിയ ഫീച്ചറുകള്‍ കൂടി വേണം
ഒന്നരക്കോടിയിലധികം ഇന്ത്യന്‍ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ്, അതു കൈവിടാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കുമല്ലോ. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വീഡിയോ കോളിങ് പ്രാബല്യത്തില്‍ വന്നത് അതിന്റെ ഭാഗമായാണ്. ഇതിനൊക്കെ പുറമേ ആറു ഫീച്ചറുകള്‍ കൂടി ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നു.
1. മീഡിയ ഡൗണ്‍ലോഡ് നിയന്ത്രിക്കാന്‍ ഗ്രാനുലാര്‍ കണ്‍ട്രോണ്‍
എണ്ണമില്ലാത്ത ഗ്രൂപ്പുകളിലും സ്വകാര്യമായും വന്നു ചേരുന്ന വീഡിയോകളും ചിത്രങ്ങളും സഹിക്കാതെയാവും പലരും ഓട്ടോ ഡൗണ്‍ലോഡ് ഒപ്ഷന്‍ ഓഫ് ചെയ്തിട്ടുണ്ടാവുക. എന്നാല്‍ ഇങ്ങനെ ചെയ്തതിലൂടെ പല വീഡിയോകളും നമുക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഓരോ വീഡിയോയവിന്റെ മേല് ടാപ് ചെയ്താലല്ലാതെ ആ വീഡിയോ ഡൗണ്‍ലോഡ് ചെയ്തു വരാറില്ലല്ലോ.
ചില ഗ്രൂപ്പുകളിലെ മീഡികള്‍ക്കും പേഴ്‌സണല്‍ ചാറ്റുകളിലെ മീഡിയകള്‍ക്കും വേണ്ടി മാത്രം ഓട്ടോ ഡൗണ്‍ലോഡ് ഒപ്ഷന്‍ കൊടുക്കാനാവണം.
2. ഗ്രൂപ്പ്, പേഴ്‌സണല്‍ ചാറ്റിന് പ്രത്യേകം ടാബുകള്‍
ചാറ്റിനിടെയുള്ള വലിയ ശല്യമാണ് ഇടയ്ക്കിടെ ഗ്രൂപ്പ് ചെക്ക് ചെയ്യണം, പിന്നെ വീണ്ടും പേഴ്‌സണലിലില്‍ വരണമെന്നത്. പ്രത്യേകം പ്രത്യേകം ടാബുകള്‍ തുറന്നിട്ട് ഓരോ ഗ്രൂപ്പ്, ഇന്‍ഡിവിഡ്വല്‍ ചാറ്റുകള്‍ ചെയ്യാനാവണം.
3. ഫോണ്‍ കണക്ഷനില്ലാതെ ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് വെബ് വന്നത് പലര്‍ക്കും വളരെ അനുഗ്രമായിരുന്നു. എന്നാല്‍ ഫോണില്‍ കവറേജ് കുറഞ്ഞാലും ബാറ്ററി തീര്‍ന്നാലും ഡെസ്‌ക്ടോപ്പില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കണക്കാണ്. ഫോണ്‍ കണക്ഷനില്ലാതെ തന്നെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം പോലെ തന്നെ ഡെസ്‌ക്ടോപില്‍ വാട്‌സ്ആപ്പും ഉപയോഗിക്കാനാവണം.
4. ഗ്രൂപ്പില്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം
പേഴ്‌സണലായി ആവശ്യമില്ലാത്തവരെ ബ്ലോക്ക് ചെയ്യാന്‍ ഒപ്ഷനുണ്ടെങ്കിലും ഗ്രൂപ്പിനെ ബ്ലോക്ക് ചെയ്യാനാവില്ലല്ലോ. പല ഗ്രൂപ്പുകളിലും ആവശ്യമില്ലാതെ നമ്മള്‍ അറിയാതെ ആഡ് ആയിപ്പോവുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വരുന്നതു പോലെയുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്താം.
നമ്മളെ ഒരു ഗ്രൂപ്പില്‍ ആരെങ്കിലും ആഡ് ചെയ്താല്‍ ഉടനെ നമുക്കൊരു റക്വസ്റ്റ് വരും. വേണോ വേണ്ടേ എന്ന് നമുക്ക് അപ്പോള്‍ തീരുമാനിക്കാമെന്ന രീതിയിലായിരിക്കണം.
5. ഫോണ്‍ മാറുമ്പോഴുള്ള പ്രശ്‌നം
ആന്‍ഡ്രോയിഡില്‍ നിന്ന് ഐ ഫോണിലേക്ക് മാറുമ്പോള്‍ (തിരിച്ചും) അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ് ചാറ്റ് ബാക്കപ്പ് ലഭിക്കുന്നില്ല എന്നത്. ഇതു പരിഹരിക്കാന്‍ പുതിയ പ്രത്യേകം ക്ലൗഡ് ഉണ്ടാക്കണം.
6. ഓഡിയോ കോണ്‍ഫറന്‍സ്
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തന്നെ ഓഡിയോ കോളിങ് സംവിധാനം വന്നുവെങ്കിലും അതില്‍ ഓഡിയോ കോണ്‍ഫറന്‍സിനുള്ള സാധ്യത അടഞ്ഞു തന്നെ കിടക്കുകയാണ്. മീറ്റിങ് കൂടാനും മറ്റും ഏറെ സഹായിക്കാന്‍ ഇതിനാവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."