HOME
DETAILS
MAL
ജൂനിയര്‍ ഹോക്കി ലോകകപ്പ്: മത്സരങ്ങള്‍ക്കായി പാക് ടീം ഇന്ത്യയിലെത്തും
backup
November 15 2016 | 19:11 PM
ന്യൂഡല്‍ഹി: ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പാകിസ്താന്‍ ടീം കളിക്കുമെന്ന് അന്താരാഷ്ട്ര ഹോക്കി പ്രസിഡന്റ് നരീന്ദര്‍ ബത്ര. ലഖ്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പല മേഖലകളിലുമുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാക് ടീം ഇന്ത്യയില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു.
എന്നാല്‍ പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി ബത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."