മോദിക്കെതിരേ അഴിമതി ആരോപണവുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്നും 25 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേരില്‍ കോഴപ്പണ ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് താന്‍ സ്‌ട്രോങ് ചായപോലെ കടുത്ത തീരുമാനമെടുത്തതെന്ന വാദത്തേയും കെജ്‌രിവാള്‍ പരിഹസിച്ചു. ഡല്‍ഹി നിയമസഭയിലാണ് മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കോര്‍പറേറ്റുകളുടെ സുഹൃത്തായ മോദി പാവങ്ങളെ ചൂഷണം ചെയ്യുകയാണ്. കള്ളപ്പണം കണ്ടെത്താനായിട്ടാണ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതെന്ന മോദിയുടെ അഭിപ്രായം യഥാര്‍ഥത്തില്‍ തിരിച്ചടിച്ചത് സാധാരണ ജനങ്ങളെയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
എന്നാല്‍ കോഴപ്പണക്കാരെ കണ്ടെത്തുകയെന്നാണ് തന്റെ ലക്ഷ്യമെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ വലിയ ബിസിനസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താത്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു.
കള്ളപ്പണ ഇടപാടില്‍ മോഡിയുടെ പേരുണ്ട്. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ ഓഫിസില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലാപ്‌ടോപില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് ഈ ഇടപാടില്‍ രേഖപ്പെടുത്തിയിരുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.
ഈ ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതിലാണ് 2012 നവംബര്‍ 16 മുതലുള്ള വിവരങ്ങളില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് പറയുന്നത്. ആ കാലയളവില്‍ നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ലാപ്‌ടോപിലെ വിവരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഗുജറാത്ത് കെമിക്കല്‍സിനെയാണ് സൂചിപ്പിച്ചിരുന്നതെന്നായിരുന്നു ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വാദം. വലിയ സംശയമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്തെങ്കിലും പ്രത്യേക താത്പര്യത്തിനാണോ ഈ പണം നരേന്ദ്ര മോദിക്ക് കൈമാറിയതെന്നും കെജ്‌രിവാള്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."