ഗ്രാമസഭയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം: പൊലിസ് കേസെടുത്തു
അരീക്കോട്: ഊര്‍ങ്ങാട്ടീരി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭയ്ക്കിടെയുണ്ടായ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തില്‍ പൊലിസ് കേസെടുത്തു. ഇരു വിഭാഗത്തിന്റെയും പരാതിയില്‍ അരീക്കോട് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സ്ത്രീകളെയടക്കം മര്‍ദിച്ചതിനും പതിനേഴാം വാര്‍ഡ് അംഗം ബേബി റുബീനയാണ് സി.പി.ഐ പ്രവര്‍ത്തകരായ പരപ്പന്‍ അബ്ദുസലാം, യഅകൂബ് വള്ളുവങ്ങാട്, വല്ലങ്ങോടന് ഗഫൂര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. വനിതാ അംഗത്തിനെ പീഡിപ്പിച്ചതിനും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനും പി. കുമാരന് സി.പി.എം പ്രവര്‍ത്തകരായ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി അബ്ദുറഹിമാന്റെ ഡ്രൈവര്‍ സുഭാഷ്, പഞ്ചായത്ത് ഡ്രൈവര്‍ ശംസു വടക്കുമുറി എന്നിവര്‍ക്കെതിരേയും പരാതി നല്കി. ബേബി റുബീന അരീക്കോട് സ്റ്റേഷനിലും കുമാരന് സെഷന്‍സ് കോടതിയിലുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒന്നിനാണ് വടക്കുമുറി വാര്‍ഡിലെ ഗ്രാമസഭക്കിടയില്‍ കേസിനാസ്പദമായ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇടതുമുന്നണി ഭരണംനടത്തുന്ന പഞ്ചായത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ കൊണ്ട്ുവന്ന പ്രമേയം മിനുട്സില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലിക്കും സി.പി.ഐ പ്രവര്‍ത്തകനായ പി. കുമാരനും സംഭവത്തില്‍ പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."