HOME
DETAILS
MAL
സുഷമാ സ്വരാജ് ആശുപത്രിയില്‍ വൃക്കരോഗ ചികിത്സയില്‍
backup
November 16 2016 | 05:11 AM
ന്യൂഡല്‍ഹി:കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആശുപത്രിയില്‍ വൃക്കരോഗ ചികിത്സയില്‍. സുഷമ തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എയിംസില്‍
താന്‍ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും ഡയാലിസിസിന് വിധേയയായികൊണ്ടിരിക്കുകയാണെന്നും പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
64 കാരിയായ സുഷമയെ ചൊവ്വാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ അധികൃതരും നേരത്തെ സുഷമാ ആശുപത്രിയിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.
I am in AIIMS because of kidney failure. Presently, I am on dialysis. I am undergoing tests for a Kidney transplant. Lord Krishna will bless
— Sushma Swaraj (@SushmaSwaraj) November 16, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."