HOME
DETAILS
MAL
സൗജന്യ യാത്ര നടത്താറില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍
backup
November 16 2016 | 05:11 AM
കണ്ണൂര്‍: സ്വകാര്യ ബസുകളില്‍ വനം വകുപ്പ് ജീവനക്കാര്‍ സൗജന്യ യാത്ര നടത്താറില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വനംവകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷനും മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയനും ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷന് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ്.പി.എസ്.എ പ്രസിഡന്റ് വി ഹരിദാസന്, പ്രജീഷ്, കെ.എഫ്.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം കൃഷ്ണന് കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."