കോണ്‍ഗ്രസ്സിന് തിരശീല വീണു; അസം ബി.ജെ.പിക്ക്
ദിസ്പൂര്‍: 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് വിരമമിട്ട് അസമില്‍ ബി.ജെ.പി ഭരണത്തിലേക്ക്. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അസമില്‍ 85 ശതമാനമായിരുന്നു പോളിങ്. 126 മണ്ഡലങ്ങളിലായി 525 സ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ബി.ജെ.പി സഖ്യം 84 സീറ്റാണ് നേടിയത്. ബി.ജെ.പി- അസം ഗണ പരിഷത്ത്-ബോഡോ പീപ്പിള്‍സ് എന്നിവയടങ്ങുന്നതാണ് ബി.ജെ.പി സഖ്യം. ഇതില്‍ ബി.ജെ.പി 56 സീറ്റുകളില്‍ മുന്നേറ്റം നടത്തിയപ്പോള്‍ അസം ഗണ പരിഷത്ത് 17 സീറ്റുകളിലും ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് 11 സീറ്റുകളിലും മുന്നേറി.
2011 ല്‍ 78 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് സഖ്യത്തിനാവട്ടെ 25 മണ്ഡലങ്ങളില്‍ മാത്രമേ ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച മറ്റൊരു പ്രമുഖ കക്ഷിയായ എ.ഐ.യു.ഡി.എഫിന് 10 മണ്ഡലങ്ങളിലും ലീഡ് നേടാനായി. ഇതോടെ 15 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണത്തിനാണ് ഇതോടെ തീരശീല വീണത്.
2011 ലെ ഇലക്ഷനില്‍ 78 സീറ്റ് നേടിയ സ്ഥാനത്ത് ഇപ്രാവശ്യം കോണ്‍ഗ്രസ് സഖ്യം നേടിയത് 31 മണ്ഡലങ്ങളില്‍ മാത്രം. ബി.ജെ.പിയാവട്ടെ കഴിഞ്ഞ തവണ 5 സീറ്റിന്റെ സ്ഥാനത്ത് 42 സീറ്റ് അധികം നേടിയ മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."