ദമ്പതികളുടെ കൊലപാതകം: വിറങ്ങലിച്ച് കടമ്പഴിപ്പുറം
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്തെ കടമ്പഴിപ്പുറത്ത് വായില്ല്യംകുന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ കൊലപാതക വാര്‍ത്ത അറിഞ്ഞ് നാടു മുഴുവന്‍ വിറങ്ങലിച്ചു. മോഷണ ശ്രമത്തിനിടെയാണ് ദമ്പതികളായ കണ്ണ്കുറുശ്ശി ചീരപ്പത്ത് വടക്കേകര വീട്ടില്‍ രാജന് എന്ന ഗോപാലകൃഷ്ണന്(56) ഭാര്യ തങ്കമണി (52)കൊല്ലപ്പെട്ടത്.
കോട്ടപ്പുറം മേഖലയില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായമോഷണ ശ്രമത്തെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ പൊലിസ് അലയുന്ന സമയത്താണ് കൊലപാതകത്തിലേക്ക് നയിച്ച മോഷണം ഉണ്ടായത്. കഞ്ചാവ്, മയക്ക് മരുന്ന് മാഫിയകള്‍ വിലസുന്ന പ്രദേശമാണ് കടമ്പഴിപ്പുറം.
കൊല്ലപ്പെട്ട ദമ്പതികളുടെ വീട് നില്‍ക്കുന്നത് വിജനമായ പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലാണ്. മകന് രതീഷ് അമേരിക്കയിലും മകള്‍ ചെന്നെയിലുമാണ്.
ഇക്കാരണത്താല്‍ കൊലപാതകം നാട്ടുകാര്‍ അറിഞ്ഞത് പുലര്‍ച്ചെയാണ്. മകള്‍ വീട്ടിലേക്ക് ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. വൃദ്ധ ദമ്പതികള്‍ ഒറ്റക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് മോഷണശ്രമം നടന്നത്.
ജില്ല പൊലിസ് സൂപ്രണ്ട് ശ്രീനിവാസ്, ഡിവൈ.എസ്.പി കെ.എം സൈതാലി, സി.ഐ ദീപക് കുമാര്‍, എസ്.ഐ കൃഷ്ണന്, എന്നിവരും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."