പണമില്ലെന്നറിയിച്ചത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
എരുമപ്പെട്ടി: സൗത്ത് ഇന്ത്യന്‍ ബാങ്ക് എരുമപ്പെട്ടി ബ്രാഞ്ചില്‍ പണമില്ലെന്നറിയിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബാങ്കില്‍ എക്കൗ@ണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് പണം നല്‍കിയിരുന്നത്. ബാങ്ക് തുറന്ന് രാവിലെ 10 മണിക്ക് പണം നല്കാന് ആരംഭിച്ചുവെങ്കിലും അരമണിക്കൂറിനുള്ളില്‍ പണതീര്ന്നുവെന്ന് അറിയിച്ചതാണ് ജനങ്ങളെ രോക്ഷാകുലരാക്കിയത്.
രോഗികളും വയോധികരും ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ അതിരാവിലെ തന്നെ പണം മാറ്റി വാങ്ങുന്നതിനായി വരിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ 1000, 2000 രൂപവെച്ച് ഏഴ് പേര്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് ജനങ്ങള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് പണം വാങ്ങാന്‍ എത്തിയവരും ബാങ്ക് ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റമുണ്ട@ായതാണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയത്. ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്കായ് പണം മാറ്റികിട്ടാനായി എത്തിയ കടങ്ങോട് മുക്കിലപ്പീടിക സ്വദേശിനി ഉള്‍പ്പടെയുള്ള ചില വീട്ടമ്മമാര്‍ മൂന്ന് ദിവസമായി പണം ലഭിക്കാതെ മടങ്ങി പോവുകയാണെന്ന് പരാതി പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ടോക്കണ്‍ നല്‍കിയാണ് അധികൃതര്‍ ജനങ്ങളെ ശാന്തരാക്കിയത്. അതേസമയം ഏഴ് പേര്‍ക്ക് മാത്രമെ പണം നല്കിയിട്ടുള്ളൂവെന്നത് ജനങ്ങളുടെ തെറ്റിദ്ധാരണയാണെന്നും ബാങ്കിലു@ണ്ടായിരുന്ന 1,80,000 രൂപ 80 പേര്‍ക്കായി നല്‍കിയെന്നും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ലഭിക്കുന്ന അത്രയും പണം സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ബാങ്ക് മാനേജര്‍ വ്യക്തമാക്കി.പണക്ഷാമത്തിന് പരിഹാരം
കാണണം: സി.പി.ഐ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."