HOME
DETAILS

കോറിഡോര്‍ പദ്ധതി: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് എം മുരളി

  
backup
November 16, 2016 | 6:47 AM

%e0%b4%95%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af

 

ആലപ്പുഴ : തിരുവനന്തപുരം കൊല്ലങ്കോട് മുതല്‍ മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍ പദ്ധതി തീരമേഖലയിലെ നിവസിക്കുന്ന മല്‍സ്യതൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കിയതിനുശേഷം നടപ്പിലാക്കണമെന്ന് യു ഡി എഫ് ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം മുരളി എക്‌സ് എം.എല്‍.എ ആവശ്യപ്പെട്ടു.
തീരദേശത്തിന്റെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികളാണ് യു ഡി എഫ് വിഭാവനം ചെയ്തിട്ടുളളത്. അവയിലൊന്നാണ് ഗ്രീന്‍ കോറിഡോര്‍ പദ്ധതി. എ കെ ആന്റണി ഇതിനായി അശ്രാന്ത പരിശ്രമമാണ് നടത്തിയിട്ടുളളത്. കിഫ്ബയുടെ സഹായത്തോടെ 7881.40 കോടിയുടെ പദ്ധതി നടപ്പിലാക്കുമ്പോള്‍ 83 കിലോമീറ്റര്‍ പാത ആലപ്പുഴ ജില്ലയുടെ തീരമേഖലയിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനായി നിര്‍മ്മിക്കുന്ന ഗ്രീന്‍ബെല്‍റ്റിന് 35 മീറ്റര്‍ വീതിയാണുളളത്. ഇത് തീരമേഖലയില്‍ കഴിയുന്ന ഇരുപതിനായിരത്തോളം മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുത്തുന്നതാണ്. ഇവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും ഇത് വിപരീത ഫലം ഉളവാക്കുന്നതാണ്. ഒരേക്കര്‍ ഭൂമിയില്‍ നൂറ് കുടുംബങ്ങളെ വീതം പുനരധിവസിപ്പിക്കുന്ന പദ്ധതി തൊഴിലാളികളെ മല്‍സ്യമേഖലയില്‍നിന്നും അകറ്റുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫ്‌ളാറ്റ് സംവിധാനം മല്‍സ്യതൊഴിലാളികളെ കടുത്ത വറുതിയിലേക്ക് തളളിവിടുന്നതാണ്. ഇതിന് പരിഹാരമായി വേണ്ടത്ര പഠനവും പരിശോധനകളും നടത്തി മാത്രമെ പദ്ധതി നടപ്പിലാക്കാവു. മാത്രമല്ല നിലവിലുളള തീരദേശ റോഡുകളെ ബന്ധിപ്പിച്ച് പരമാവധി കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കിയും വേണം പദ്ധതി നടപ്പിലാക്കാനെന്നും മുരളി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  a month ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  a month ago
No Image

കൊറിയൻ കീപ്പറുടെ പിഴവ് വിനയായി; കൊറിയയെ വീഴ്ത്തി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക്

Football
  •  a month ago
No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  a month ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  a month ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  a month ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  a month ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  a month ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  a month ago