എം.പിമാരുടെ യോഗത്തിലേക്ക് വിളിച്ചില്ല; പ്രതിഷേധവുമായി സുരേഷ് ഗോപി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപി എം.പിയെ ക്ഷണിച്ചില്ല. യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ്‌ഗോപിയെ മറ്റുള്ളവര്‍ അനുനയിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്.
യോഗത്തില്‍ നിന്നും കേരളത്തിന്റെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെയും വിളിച്ചിരുന്നില്ല. യോഗത്തിലേക്ക് തന്നെ വിളിക്കാത്തതില്‍ എതിര്‍പ്പില്ലെന്നും തന്നെ വിളിക്കേണ്ടെന്ന് തോന്നിയത് കൊണ്ടാകും ഒഴിവാക്കിയതെന്നും സംഭവത്തെ കുറിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."