നടുവേദനയ്ക്ക് ചികിത്സ തേടും മുന്‍പ്
ജീവിതത്തിലൊരിക്കലും നടുവേദന വന്നിട്ടില്ലാത്തവരാരുമില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് നടുവേദനയും തലവേദനയും വരാന്‍ സാധ്യത ഏറെയാണ്.
പ്രസവിച്ച സ്ത്രീകള്‍ക്കും മധ്യവയസ്‌കര്‍ക്കുമാണ് ഏറ്റവുമധികം രോഗസാധ്യത. നടുവേദന രോഗം എന്നതിലുപരി ഒരു അസ്വസ്ഥതയും ശല്യവുമാണ്. ഇതില്‍ പ്രധാനമായി രണ്ട് വിഭാഗമുണ്ട്.
എന്തെങ്കിലും കാരണം കൊണ്ട് കുറച്ചുകാലത്തേക്ക് ഉണ്ടാകുന്ന ഹ്രസ്വകാല നടുവേദനയാണ് ഇതിലൊന്ന്. പ്രത്യേകിച്ച് കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രണ്ടാമത്തെ വിഭാഗം ക്രോണിങ് ബാക്ക് പെയിന്‍ ആണ്.
കാരണം കണ്ടെത്തി ചികിത്സിക്കണം
കാരണം കണ്ടുപിടിച്ച് നല്ല ചികിത്സ നല്‍കിയാല്‍ ആദ്യത്തെ വിഭാഗക്കാര്‍ക്ക് വേദന ശമിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗക്കാരുടെ കഷ്ടതകള്‍ പെട്ടെന്ന് തീരുന്നതല്ല. എക്‌സ്‌റെയിലും സ്‌കാനിങിലും പോലും ഈ നടുവേദനയുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ നല്‍കിയാലും ചിലപ്പോള്‍ ഇത്തരം നടുവേദന കൂടുതല്‍ സങ്കീര്‍ണമാകുകയാണ് പതിവ്.
എല്ലാ വേദനയും നട്ടെല്ലിന്റെ കുഴപ്പമല്ല
നടുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുഴുവന്‍ നട്ടെല്ലിന്റെ കുഴപ്പമാണെന്ന ധാരണ ശരിയല്ല. 90 ശതമാനത്തിലധികം നടുവേദനയും നട്ടെല്ലിന്റെ പ്രശ്‌നം കൊണ്ടുളളതല്ല. എം.ആര്‍.ഐ സ്‌കാന്‍ വ്യാപകമായതോടെ നടുവേദനയെല്ലാം നട്ടെല്ലിലെ കശേരിക്കളുടെ ഇടയിലെ ഡിസ്‌കിന്റെ കുഴപ്പമായി ഡോക്ടറും രോഗിയും തെറ്റിദ്ധരിക്കുന്നുണ്ട്.
ഒരുകുഴപ്പവുമില്ലാത്ത മുതിര്‍ന്നവരെ എം.ആര്‍.ഐ സ്‌കാനിങിന് വിധേയമാക്കിയാല്‍ കഴുത്തിലെയും നടുവിലേയും കണ്ണികള്‍ക്കും ഡിസ്‌കുകള്‍ക്ക് ചില തകരാറുകള്‍ ഉള്ളതായി കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പല റിപ്പോര്‍ട്ടുകളെ അവലംബിച്ചുള്ള ചികില്‍സ ഗുണത്തേക്കാളേറേ ദോഷമാണുണ്ടാക്കുക. നട്ടെല്ലിന്റെ മിക്ക ഗുരുതരരോഗങ്ങളും കണ്ടുപിടിക്കാന്‍ ഓറല്‍ പരിശോധന കൊണ്ട് മാത്രമാവുകയില്ല.
കാഴ്ച്ചപ്പാടുകള്‍ മാറണം
നടുവേദന സംബന്ധിച്ച പ്രശ്‌നങ്ങള്‍ മുഴുവന്‍ സാങ്കേതിക ഭാഷയിലല്ലാതെ പറയാന്‍ രോഗിക്കും അതുകേള്‍ക്കാന്‍ ഡോക്ടര്‍ക്കും മനസുണ്ടാകണം. നിത്യജീവിതത്തിലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല പ്രവര്‍ത്തികളും രോഗത്തിന് കാരണമായേക്കാം. പ്രസവശേഷം സ്ത്രീകള്‍ക്കും വിവാഹശേഷം പുരുഷന്മാര്‍ക്കും നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗിയും ബന്ധുവും അര ഡോക്ടര്‍ ചമയുന്നതോടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയാതെ വരുന്നു. സ്വന്തം ആരോഗ്യത്തെ ഏറേ സ്‌നേഹിക്കുന്ന കേരളീയര്‍ ഇപ്പോള്‍ ഡോക്ടര്‍ ഷോപ്പിങ് സംസ്‌കാരത്തിലാണ്. അനാവശ്യ പരിശോധനകള്‍ക്കും പാഴ്ച്ചിലവുകള്‍ക്കും ഇതു കാരണമാകുന്നുവെന്ന് മാത്രമല്ല, അര വൈദ്യന്‍ ആളെ കൊല്ലും എന്ന വാക്ക് അര്‍ഥവത്താക്കി ഇല്ലാത്ത രോഗം വിലക്കുവാങ്ങുന്ന അവസ്ഥ വരെ സംജാതമാകുന്നു.
പലപ്പോഴും ഓപറേഷന്‍ വേണ്ടാത്ത കേസുകള്‍ക്കെല്ലാം നേരിട്ട് സര്‍ജന്‍മാരെ കാണിക്കാനാണ് പലരും താല്‍പര്യപ്പെടുത്. ചെറിയ ചികില്‍സ കൊണ്ടോ വ്യായാമം കൊണ്ടോ ഭേദമാക്കാവുന്ന രോഗങ്ങള്‍ പോലും ആകെ വഷളാക്കാനേ ഇത്തരം ബുദ്ധിശൂന്യമായ സമീപനത്തിലൂടെ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."