ടൈക്കോണ്‍ സംരംഭക സമ്മേളനത്തിന് നാളെ തുടക്കം
കൊച്ചി: യുവസംരംഭകരെ പ്രോല്‍സാഹിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ടൈക്കോണ്‍ കേരള സംരംഭക ദ്വിദിനസമ്മേളനത്തിന് നാളെ തുടക്കമാകും. ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ വ്യവസായ-ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഉദ്ഘാടനം ചെയ്യും. 'സംരംഭക ആവാസവ്യവസ്ഥയുടെ നിര്‍മിതി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സമ്മേളനം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവേദികളിലായി നാല്‍പതോളം സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്.വിവിധ സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി സംരംഭകര്‍, വ്യവസായികള്‍, പ്രൊഫഷനലുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വനിതാ സംരംഭകത്വം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പാക്കേജിങ് ആന്‍ഡ് ഡിസൈന്‍ എന്നി വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും. സ്‌പോട്ട് രജിട്രേഷന് കാര്‍ഡ് പേമെന്റ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ ടൈ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ എബ്രഹാം, ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് എം.എസ്.എ കുമാര്‍, ടൈ കേരള മുന്‍ പ്രസിഡന്റ് ശിവദാസ് മേനോന്‍, വൈസ് പ്രസിഡന്റ് അജിത്ത് മൂപ്പന്‍, ടൈ ചാര്‍ട്ടെര്‍ മെമ്പര്‍ ശ്രീനാഥ് വിഷ്ണു, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ വിങ്ങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."