ട്രംപും പെന്‍സും ഇടഞ്ഞില്ല; പോള്‍ റയാന്‍ വീണ്ടും യു.എസ് സ്പീക്കര്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറന്ന് ജനപ്രതിനിധി സഭാ (കോണ്‍ഗ്രസ്) സ്പീക്കറായി പോള്‍ റയാനെ വീണ്ടും തെരഞ്ഞെടുത്തു.
വിസ്‌കോണ്‍സില്‍ നിന്നുള്ള അംഗമാണ് പോള്‍ റയാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ കേവല ഭൂരിപക്ഷം മറികടന്ന് 218 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ഐക്യകണ്‌ഠേനയാണ് പോളിനെ തെരഞ്ഞെടുത്തത്.
പോള്‍ റയാന്റെ തെരഞ്ഞെടുപ്പ് ജനുവരിയില്‍ ചേരുന്ന പ്രഥമ സമ്മേളനത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്. നിയുക്ത പ്രസിഡന്റ് ട്രംപുമായി പലപ്പോഴും ഏറ്റുമുട്ടല്‍ നടത്തിയ ആളാണ് പോള്‍.
ഞായറാഴ്ച അഭയാര്‍ഥി വിഷയത്തില്‍ ട്രംപ് മുന്‍ നിലപാട് ആവര്‍ത്തിച്ചപ്പോഴും പോള്‍ പാര്‍ട്ടിയുടെ പഴയനിലപാടില്‍ ഉറച്ചുനിന്നിരുന്നു. പാര്‍ട്ടിയുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പോളിനെ എന്‍ഡോഴ്‌സ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇന്നലെ നടന്ന യോഗത്തില്‍ പോള്‍ റയാനെ ട്രംപ് എതിര്‍ക്കുമോ എന്ന ആശങ്കയിലായിരുന്നു അംഗങ്ങള്‍. എന്നാല്‍ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും റയാനു പിന്തുണ പ്രഖ്യാപിച്ചതോടെ റയാന്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ വരെ സാധ്യതയുള്ള പോള്‍ റയാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനഭിമതനാണ്. ജനുവരിയില്‍ നടക്കുന്ന യു.എസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ റയാനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.
114ാം യു.എസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് (54), ഡെമോക്രാറ്റ്(44), രണ്ട് സ്വതന്ത്രന്‍ഉള്‍പ്പെടെ നൂറ് അംഗങ്ങളുണ്ട്. യു.എസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക് 247 ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 188 ഉം ഉള്‍പ്പെടെ 435 അംഗങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."