HOME
DETAILS
MAL
പഴയനോട്ടുകള്‍ മാറാന്‍ സന്നിധാനത്ത് സൗകര്യം
backup
November 16 2016 | 18:11 PM
പത്തനംതിട്ട: തീര്‍ഥാടകര്‍ക്ക് പഴയ നോട്ട് മാറ്റിയെടുക്കുന്നതിന് ശബരിമല സന്നിധാനത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്.
മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് സന്നിധാനത്തെ ധനലക്ഷ്മി ബാങ്കിന്റെ ശാഖയില്‍ നിന്ന് പണം മാറ്റിയെടുക്കാം. ഭക്തര്‍ക്ക് ആവശ്യമുള്ള പണം സന്നിധാനത്ത് എ.ടി.എമ്മുകളില്‍ ലഭ്യമാണ്.
അതേസമയം ഭണ്ഡാരങ്ങളില് നിക്ഷേപിക്കുന്ന പഴയ നോട്ടുകള്‍ ഡിസംബര്‍ 30ന് മുമ്പ് മാറ്റിയെടുക്കും. എന്നാല്‍ അപ്പം, അരവണ തുടങ്ങിയവ വാങ്ങുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി കമാന്റോകള്‍ ഉള്‍പ്പടെ 2000 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."