കിളിമാനൂര്‍ രാജാരവിവര്‍മ സ്കൂളുകള്‍ സര്‍ക്കാര്‍ എറ്റെടുക്കണമെന്ന് സി.പി.എം
കിളിമാനൂര്‍ : രാജാരവിവര്‍മ്മയുടെ നാമധേയത്തില്‍ കിളിമാനൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന രാജാരവിവര്‍മാ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, രാജാരവിവര്‍മാ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സി .പി .എം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ സ്കൂളുകള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.
അവകാശ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്കൂളുകളുടെ നടത്തിപ്പ് ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൈമാറിയെങ്കിലും ഒരു വിദ്യാഭ്യാസ ജില്ലയുടെ ഭാരിച്ച ഉത്തരവാദിത്വമുള്ള ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ക്ക് സ്കൂളിന്റെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനാകുന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഒരു പ്രത്യേക സമിതിയെ നിയോഗിച്ച് സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കണമെന്നും സ്കൂളിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കണമെന്നും സി .പി . എം കിളിമാനൂര്‍ ഏര്യാ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."