പമ്പാ സര്‍വീസ് റദ്ദാക്കി; പ്രതിഷേധം
നെടുമങ്ങാട്: കെ.എസ്.ആര്.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള പമ്പാ സര്‍വീസ് യാത്രക്കാര്‍ കുറവെന്ന പേരില്‍ റദ്ദുചെയ്തതിനെതിരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി.
അയ്യപ്പഭക്തന്മാരുമായി പമ്പയിലേയ്ക്ക് രാത്രി എട്ടിന് യാത്രതിരിക്കേണ്ട ബസാണ് നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി നടത്തി വരുന്ന സര്‍വീസ് നിറുത്തലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നു. ഒടുവില്‍ ബസ് തിരുവനന്തപുരം വഴി വിടാമെന്ന് അധികൃതര്‍ സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലും യാത്ര പുറപ്പെടാന്‍ തയ്യാറായി നിന്ന ബസ് അവസാന നിമിഷം റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷം നടന്നിരുന്നു.
അന്ന് വിവരം അറിഞ്ഞത്തെിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിപ്പോയില്‍ നിന്നുള്ള മറ്റുസര്വ്വീസുകള് നടത്താന്‍ അനുവദിക്കാതെ ഡിപ്പോ ഉപരോധിച്ചു. തുടര്‍ന്നാണ് സര്‍വീസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."