പക്ഷിപ്പനി: കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്
കാസര്‍കോട്: കര്‍ണാടകത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും ബല്ലാരിയിലും മംഗളൂരുവിലും കേരളത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തി. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷനര്‍ ഡോ.കെ.ജി ജഗദീഷാണ് കേരളത്തില്‍ നിന്നുള്ള കോഴികള്‍ കടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ട്രെയിനുകളിലും ലോറികളിലുമായി സംസ്ഥാനത്തുനിന്ന് ടണ്‍കണക്കിന് കോഴികളെയാണ് കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നത്. മംഗളൂരുവിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ കേരളത്തിലെ ഇറച്ചിക്കോഴികളാണ് ഉപയോഗിക്കുന്നത്. ആലപ്പുഴയില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജാഗ്രത പാലിക്കാന്‍ കര്‍ണാടക നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ണാടകയിലെ കോഴിഫാമുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അധികൃതരുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മംഗളൂരുവിലെ മൊത്ത വിതരണക്കാര്‍ കേരളത്തില്‍നിന്നുള്ള കോഴി വ്യാപാരം നിര്‍ത്തി. ഇതോടെ കേരളത്തില്‍ നിന്നുള്ള കോഴിവിപണിയില്‍ വന്‍ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.
പക്ഷിപ്പനി റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ മുട്ട പാകം ചെയ്ത് മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂവെന്ന് മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.തിപ്പേ സ്വാമി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."